പെരിയ : കൃപേഷിനെയും ശരത് ലാലിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്ത വിവാദത്തിൽ കെപിസിസിയുടെ ഉറച്ച നിലപാടും നടപടിയും ശ്രദ്ധയാകർഷിക്കുന്നു.
കൊലക്കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്ത് വിഭവസമൃദ്ധമായ വിരുന്നുണ്ട് വന്ന് കോൺഗ്രസ് പദവികളിലിരുന്ന
കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് രാജൻ പെരിയ, മുൻ ഉദുമ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്‌ണൻ പെരിയ എന്നിവരെ കോൺഗ്രസിൻ്റ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ നേതാക്കൾ പങ്കെടുത്തതിനെ ചൊല്ലിയുണ്ടായ വിവാദത്തിനൊടുവിൽ ആണ് കോൺ ഗ്രസ് നേതാക്കൾക്കെതിരെ നടപടി.
പ്രതിയുടെ സത്കാരത്തിൽ പങ്കെടുക്കുകയും സത്കാരത്തിന് സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്‌തതിന് ശേഷവും പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന് നടപടി സംബന്ധിച്ച് കെപിസിസി ചൂണ്ടിക്കാട്ടി. കെപിസിസി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി പിഎം നിയാസ് എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്‌ണൻ്റെ മകൻ്റെ വിവാഹ ചടങ്ങിൽ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതോടെയാണ് വിവാദമായത്. കല്യാണത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിലും വിഷയം വലിയ വിവാദത്തിനും ചർച്ചയ്ക്കും വഴിതെളിച്ചിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എംപി സംഭവത്തിൽ കടുത്ത നിലപാടാണ് സ്വീകരിച്ചത്. കടുത്ത നടപടി വേണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടിരുന്നു.
KPCC sacked 4 Corn Grus leaders who went to eat the blood of Periya Prati